Friday, July 4, 2008

പൈലറ്റ്‌ ഉറങ്ങിപ്പോയാല്‍

ബാഗ് എടുത്തുവച്ചു കാര്‍ വരുന്നതിനു മുമ്പ് വല്ലതും കഴിക്കാം എന്ന് കരുതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു മനോരമ ഓണ്‍ലൈന്‍ തുറന്നു 'ഒറ്റനോട്ടത്തില്‍ ' തലക്കെട്ടുകള്‍ വായിച്ചുപോവുകയയിരുന്നു. പെട്ടെന്നാണ് വാര്‍ത്ത കണ്ടത് . അറിയാതെ അത് ക്ലിക്ക് ചെയ്തു, വേണ്ടായിരുന്നു എന്ന് തോന്നി പോയി . പൈലറ്റ്‌മാര്‍ ഉറങ്ങിപ്പോയതിനാല്‍ മുംബെയില്‍ ഇറങ്ങേണ്ട എയര്‍ ഇന്ത്യ ഫ്ലൈറ്റ് മുംബെയും കഴിഞ്ഞു ഗോവയിലോട്ടു പറന്നു എന്നാണ് വാര്ത്ത. ഒരു യാത്ര തുടങ്ങുമ്പോള്‍ വായിക്കാന്‍ പറ്റിയ വാര്ത്ത.

ഒരാഴ്ച മുമ്പു Headlines Today ലെ ഒരു പ്രോഗ്രാമില്‍ മദ്യപിച്ചു വിമാനം ഓടിക്കാന്‍ വന്ന നാല്പതോളം പൈലറ്റുമാരെ വര്ഷം മാത്രം പിടികൂടി എന്നൊരു വാര്ത്ത കണ്ടിരുന്നു. sensationalism ത്തിനു പേരു കേട്ട ചാനലായിട്ടു കൂടി കേട്ടപ്പോള്‍ പേടി തോന്നിപ്പോയി . പക്ഷെ ഇത്തരം ന്യൂസുകള്‍ ധാരാളം വന്നു കൊണ്ടിരിക്കുകയാണ്.

മദ്യപിച്ചു ജോലിക്ക് വരുന്ന പൈലെറ്റ് മാരെ നിയന്ത്രിക്കാന്‍ എന്താണ് വഴി ? വിദേശങ്ങളിലൊക്കെ വളരെ കര്ശ്ശനമായ നിയമങ്ങള് ഉണ്ട് .യാത്രയ്ക്ക് മുമ്പുള്ള എട്ടു മണിക്കൂറില്‍ മദ്യപിക്കാന്‍ പാടില്ല . യാത്രക്ക് തൊട്ടു മുമ്പുള്ള ടെസ്റ്റില്‍ നിയമ വിധേയമായ പരിധിക്ക് മുകളില്‍ alcohol ഉണ്ട് എന്ന് കണ്ടു പിടിച്ചാല്‍ പൈലെടിന്റെ കരിയര്‍ അവിടെ വെച്ചവസാനിക്കുന്നു. അതിന് പുറമെ അന്വേഷണ വിധേയമായി ജയില്‍ ശിക്ഷയും ലഭിക്കും . വാര്ത്ത വായിക്കൂ

ഇന്ത്യയില്‍ പൈലെറ്റ്മാര്‍ യാത്രയ്ക്ക് മുമ്പുള്ള പന്ത്രണ്ടു മണിക്കൂറില്‍ മദ്യപിക്കാന്‍ പാടില്ല. പരിശോധനയില്‍ പിടിച്ചാല്‍ ആദ്യത്തെ തവണ പൈലെറ്റ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദു ചെയ്യും , ആവര്‍ത്തിച്ചാല്‍ ആജീവനാന്തം റദ്ദു ചെയ്യും.

പൈലെറ്റ് ഉറങ്ങിപ്പോയാല്‍ അവരെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. ഇന്ത്യയില്‍ പൈലെട്ടുമാരുടെ ക്ഷാമം അത്രയ്ക്കാണ് . മിക്കവാറും അധിക ജോലി ഭാരം കൊണ്ടു കഷടപെടുന്നവരാണു. ഇന്ത്യയില്‍ 4500-5000 പൈലെട്ടുമാര്‍ ഉണ്ടെന്നാണ്‌ കണക്ക് . 2500 -ഓളം പേര്‍ ട്രെയിനിംഗ് നേടുന്നു.
ഒരു കാലത്തു ഇന്ത്യന്‍ പൈലട്ടുമാരുടെ ക്ഷാമം കാരണം കമ്പനികള്‍ ധാരാളം വിദേശി പൈലട്ടുമാരെ ജോലിക്ക് എടുത്തിരുന്നു. പലര്ക്കും ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു. ഇതു ധാരാളം കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ഗവേര്‍മെന്റ്റ് ഇടപെടുകയും പലര്ക്കും തിരിച്ചുപോകേണ്ടി വരുകയും ചെയ്തു.

തിരിച്ചു വരാന്‍ വേണ്ടി ഡല്ഹി എയര്‍പോര്‍ട്ടില്‍ ഒന്നര മണിക്കൂര് വൈകിയ കൊച്ചിന്‍ ഫ്ലൈറ്റ് കാത്തിരിക്കുമ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസ്‌ല് ഒരു ലേഖനം കണ്ടു - വിമാനത്തില്‍ യാത്രചെയ്യാതിരിക്കാന്‍ പത്തു കാരണങ്ങള്‍ .

പൈലെറ്റ്മാര്‍ ഉറങ്ങിപ്പോയതല്ലെന്നു എയര്‍ ഇന്ത്യ അധികൃതര്‍. പൈലെറ്റ്മാര്‍ക്ക് സിഗ്നല്‍ കിട്ടാത്തതാണത്രേ കാരണം.