Saturday, May 31, 2008

മനസ്സിന്റെ വിചിത്ര വഴികള്‍

ലക്കം വീക്ക്‌ മറിച്ചു നോക്കുമ്പോഴാണ്‌ അന്‍്ഡ്രിയ പിയ കെന്നഡി എന്ന പേരും തുടര്‍ന്നുള്ള ഭാഗവും ശ്രദ്ധയില്‍ പ്പെടുന്നത് . നോയിഡ യില്‍ നടന്ന (കു)പ്രസിദ്ധമായ ആരുഷി കൊലക്കേസിനെ സംബന്ധിച്ച ഒരു ഫീച്ചരിലാണ് പരാമര്‍ശം . തന്റ്റെ ആറു മാസത്തിനും ഏഴ് വയസ്സിനും ഇടയിലുള്ള അഞ്ചു കുട്ടികളെ വീട്ടിലെ ബാത്ത് ടബ്ബില് ഒന്നൊന്നായി മുക്കി കൊന്ന ഒരമ്മയുടെ കഥ രണ്ടായിരത്തി ഒന്നില്‍ ധാരാളം മാധ്യമ ശ്രദ്ധ നേടിയിരുന്നു.

സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ രീതിയില്‍ പൈശാചികമായി കൊലപെടുത്താന്‍ മനസ്സിനു സ്ഥിരതയുള്ളവര്‍ക്കു കഴിയും എന്ന് നമ്മളാരും വിശ്വസിക്കില്ലല്ലോ (ഇപ്പോഴങ്ങനെ പറയാനും വയ്യ - നമ്മുടെ കേരളത്തില്‍ തന്നെ എത്രയെത്ര കുഞ്ഞുങ്ങളെ യാണ് ജനിച്ചയുടന്‍ കൊന്നു കുഴിച്ചു മൂടുന്നത് ) എന്തായാലും അന്‍്ഡ്രിയയെ ആദ്യം വിചാരണ ചെയ്ത ജൂറി അങ്ങിനെ വിശ്വസിച്ചു ; അന്‍്ഡ്രിയയെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.

അന്‍്ഡ്രിയ വാദിച്ചത് താന്‍ postpartum depression psychosis എന്ന മാനസിക അവസ്ഥയിലാണ് കൃത്യം നടത്തിയത് എന്നാണ്. പ്രസവത്തിനു മൂന്നു നാലു ദിവസങ്ങള്‍ക്ക് ശേഷം സ്ത്രീകള്‍ അസ്വസ്ഥത , കോപം, ഏകാന്തത , കുട്ടിയോട് സ്നേഹമില്ലായ്മ ഇതു കൂടാതെ സ്വന്തം സ്വഭാവത്തില്‍ കുറ്റബോധംതുടങ്ങിയ സ്വഭാവലക്ഷണങ്ങള്‍ കാണിക്കും. എണ്‍പതു ശതമാനം സ്ത്രീകളും വിവിധ അളവുകളില്‍ അവസ്ഥ നേരിടാറുണ്ട് എന്നാണ് പറയപ്പെടുന്നതു . ഒന്നോ രണ്ടോ ആഴ്ച്ചക്കുള്ളില് ഇതു മാറി പോകും . പത്തു മുതല്‍ ഇരുപത് ശതമാനം പേരില്‍ ഇതു ഒരു രോഗാവസ്ഥയായി മാറും. ഇതിനെയാണ് postpartum depression എന്ന് പറയുന്നതു. ഇതിന്റ്റെ ഒരു കഠിനമായ അവസ്ഥയാണ്‌ postpartum depression psychosis .

ഒരാള്‍ തെറ്റും ശരിയും തിരിച്ചറിയാനാവാത്ത മാനസികാവസ്ഥയില്‍ നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയെ ജയിലില്‍ അയക്കാറില്ല. അന്‍്ഡ്രിയയെ പരിശോധിച്ച ഡോക്ടര്‍ മാരെല്ലാം അവര്ക്കു ശരിയും തെറ്റും കൃത്യമായി തിരിച്ചറിയാന്‍ പറ്റുമെന്നും ചെയ്ത കാര്യത്തെ കുറിച്ചു ബോധവതിയായിരുന്നു എന്നുമാണ് തെളിവ്‌ നല്കിയത്. എന്നാല്‍ ജയിലില്‍ വച്ച് നടത്തിയ നിരീക്ഷണങ്ങളില്‍ അന്‍്ഡ്രിയ രോഗവതിയാണെന്ന് ഡോക്ടര്‍ മാര്‍ക്ക് വ്യക്തമായി. താന്‍ ചികിത്സിച്ച രോഗികളില്‍ ഏറ്റവും രോഗംമൂര്‍ച്ചിച്ച അഞ്ചു രോഗികളില്‍ ഒരാള്‍ അന്‍്ഡ്രിയ ആണെന്നാണ് ഒരു ഡോക്ടര്‍ നിരീക്ഷിച്ചത്. ഡോക്ടര്‍ ആറായിരത്തില്പരം രോഗികളെ ചികിത്സിച്ചിട്ടുണ്ട് .

എന്തായാലും രണ്ടാമത് നടന്ന വിചാരണയില്‍ ജൂറി അന്‍്ഡ്രിയ യെ ജയില്‍ വിമുക്തയാക്കി . ഇപ്പോളവര്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലാണ് താമസം. തന്റ്റെ ചെയ്തികളെ പറ്റി ബോധവതിയായി സ്വയം മാപ്പ്‌ നല്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അന്‍്ഡ്രിയ ഇപ്പോള്‍. ഇപ്പോഴും തന്നോടു കാരുണ്യത്തോടെ പെരുമാറുന്ന മുന്‍ ഭര്‍ത്താവിനോട്ഇതെങ്ങനെ കഴിയുന്നു എന്നാണ് അവര്‍ ചോദിക്കുന്നത്‌ . വിചാരണക്കിടയില്‍ വിവാഹമോചനംനേടിയെങ്കിലും അന്‍്ഡ്രിയ യുടെ അവസ്ഥ മനസിലാക്കിയ മുന്‍ഭര്‍ത്താവ് റസ്സല്‍ യേത്സ് (ഇദ്ദേഹംനാസയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മെര് ആയിരുന്നു) അവരെ ആശ്വസിപ്പിച്ചത് ഇങ്ങനെയാണ് : "ഞാന്‍കുട്ടികളുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ എനിക്ക് ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായി അപകടത്തില്‍ കുട്ടികളെല്ലാം മരിച്ചാല്‍ നീ എന്നെ കൊലപാതകി എന്ന് വിളിക്കുമോ? അത് പോലെ തന്നെയാണ് നിന്റെയും അവസ്ഥ . നിനക്കു തലച്ചോറിലാണ് അസുഖം ." കുട്ടികളെ ചെകുത്താനില്‍ നിന്നു രക്ഷിക്കാനാണ് താന്‍ കൊന്നതെന്നാണ് അന്‍്ഡ്രിയ അവകാശപെട്ടത്‌ .

കൊലപാതകങ്ങള്‍ക്ക് ശേഷം അന്‍്ഡ്രിയ നേരിട്ടു പോലീസിനെ വിളിക്കുകയാണുണ്ടായത് . വിവരണം കേട്ട പോലീസ് ''അവിടെ നിങ്ങള്‍ തനിച്ചാണോ ?" (Are you alone there?) എന്നാണ് ആദ്യം ചോദിച്ചത് . പേരില്‍ അന്‍്ഡ്രിയ യുടെ കഥ പുസ്തകമായിട്ടുണ്ട്. അന്ധമായ മതവിശ്വാസങ്ങളും, താളം തെറ്റിയ മനസ്സുകളും, രോഗത്തെ രോഗമായി അംഗീകരിച്ചു ചികിത്സിക്കാനുള്ളമനസില്ലായ്മയും സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളെ കുറിച്ചു മനസ്സിലാക്കാന്‍ പുസ്തകംഉപകരിക്കും.

നാലാമത്തെ പ്രസവശേഷം അന്‍്ഡ്രിയ postpartum depression എന്ന അവസ്ഥയെ നേരിടുന്നുണ്ട്‌എന്നും ഇനി ഒരു പ്രസവം വളരെ അപായകരമായിരിക്കും എന്നും ഡോക്ടര്‍ റസ്സല്‍ യീട്സ് നെ അറിയിച്ചിരുന്നു. എന്നാല്‍ കടുത്ത മത വിശ്വാസികളായ ദമ്പതിമാര്‍ പിന്നെയും കുട്ടിയെ പ്രസവിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല ആവശ്യമുള്ള ചികിത്സ നേടാനും അവര്‍തയ്യാറായില്ല. അവസ്ഥയില്‍ റസ്സല്‍ യീട്സ് നു ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ പറ്റുമോ?

കേസുമായി ആരുഷി കേസിനു സാമ്യതയുള്ളതായി തോന്നുന്നില്ല. പിതാവ്‌ സ്വന്തം മകളെ കൊന്നതാകാം എന്ന ഒരു ആംഗിള്‍ ഒഴികെ. CBI അന്വേഷണം പുരോഗമിക്കുമ്പോള്‍ അതും ശരിയാവണമെന്നില്ല


No comments: